ഹെക്ടര്‍ പ്ലസ് ബുക്കിംഗ് തുടങ്ങി

Posted on: July 7, 2020

ന്യൂഡല്‍ഹി : എംജി മോട്ടര്‍ ഇന്ത്യ 6 സീറ്റര്‍ എസ് യുവി ഹെക്ടര്‍ പ്ലസിന് ബുക്കിംഗ് ആരംഭിച്ചു. ഈ മാസം വിപണിയിലെത്തും. നിലവിലെ 5 സീറ്റര്‍ ഹെക്ടറിനെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലായിരിക്കും വിലയെന്നാണു നേരത്തേയുള്ള സൂചന. 3 നിരകളിലായാണ് 6 സീറ്റ്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍. ബുക്കിംഗ് നിരക്ക് 50,000 രൂപ.