പി. ബാലേന്ദ്രൻ സായിക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: June 29, 2017

ന്യൂഡൽഹി : ചൈനീസ് കാർ കമ്പനിയായ സായിക്ക് മോട്ടോർ കോർപറേഷന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി. ബാലേന്ദ്രനെ നിയമിച്ചു. കോന്നി സ്വദേശിയായ ബാലേന്ദ്രൻ ദീർഘകാലം ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ ഡയറക് ടർ ബോർഡ് അംഗമായിരുന്നു.

സായിക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി സ്വന്തം പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ജനറൽ മോട്ടോഴ്‌സിന്റെ വഡോദര പ്ലാന്റ് ഏറ്റെടുക്കാനുള്ള നീക്കവുമുണ്ട്. മോറീസ് ഗ്യാരേജസ് എന്ന ബ്രാൻഡിൽ പരിസ്ഥിതി സൗഹൃദ കാറുകൾ 2019 ടെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജീവ് ചബ ആണ് എംജി മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ.