എംജി മോട്ടോര്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി വാര്‍ഷിക സര്‍വീസ് ക്യാംപ് പ്രഖ്യാപിച്ചു

Posted on: July 10, 2023

കൊച്ചി : എംജി മോട്ടോര്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി വാര്‍ഷിക സര്‍വീസ് ക്യാംപ് പ്രഖ്യാപിച്ചു. രാജ്യവ്യാപക ക്യാംപ് ഈ മാസം 18 വരെ ഇന്ത്യയിലെ എല്ലാ അംഗീകൃതഎംജി സര്‍വീസ് സെന്ററുകളിലും നടക്കും.

വാഹന ഹെല്‍ത്ത് ചെക്കപ്പ്, സൗജന്യ കാര്‍ വാഷ്, സൗജന്യ ബാറ്ററി ഹെല്‍ത്ത് ചെക്കപ്പ്, എസി സര്‍വീസില്‍ 25% വരെ കിഴിവ്, മൂല്യവര്‍ധിത സര്‍വീസുകളില്‍ 20% വരെ കിഴിവ്, എന്‍ജിന്‍ ഓയിലിന് ആകര്‍ഷകമായ കിഴിവ്, ടയര്‍മാറ്റിയിടുന്നതിന് പ്രത്യേക ഓഫര്‍ എന്നിവ എംജി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ ആഫ്റ്റര്‍ സെയില്‍സ് ഡയറക്റ്റര്‍ രാജേഷ് മെഹ്‌റോത്ര പറഞ്ഞു.

 

TAGS: MG Motor India |