ക്ലച്ചില്ലാതെ ഗിയര്‍ മാറ്റാം : പുതിയ സാങ്കേതിക വിദ്യയുമായി ഹ്യുണ്ടായ് വെന്യു

Posted on: July 4, 2020

കൊച്ചി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ക്ലച്ചില്ലാതെ ഗിയര്‍ മാറ്റാവുന്ന പുതിയ സാങ്കേതിക വിദ്യ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി.) വെന്യുവില്‍ അവതരിപ്പിക്കുന്നു. ഇന്റലിജന്റ് മാനുവല് ട്രാന്‍സ്മിഷന്‍ (ഐ.എം.ടി) എന്നാണ് ഈ ടെക്‌നോളജിയുടെ പേര്.

ഐ.എം.ടി. ടെക്‌നോളജിയോടെയുള്ള വെന്യു ഈ മാസം തന്നെ വിപണിയിലെത്തും. ആദ്യമായാണ് 2-പെഡല്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയുള്ള വാഹനം വിപണിയിലെത്തുന്നത്. ഇതോടെ മാനുവല്‍ ട്രാന്‍സ്മിഷല്‍ ക്ലച്ച് സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഏറെ സഹായകമാകും. അക്‌സിലറേറ്റര്‍, ബ്രേക്ക് എന്നീ പെഡലുകള്‍ മാത്രമായിരിക്കും ഇതിലുണ്ടാകുക. ക്ലച്ച് ഉണ്ടാവില്ല. സാധാരണ ഓട്ടോമാറ്റിക് കാറുകളില്‍ മാത്രമാണ് രണ്ട് പെഡല്‍ ഉണ്ടാകുക.

TAGS: Hyundai-Venue |