ഹ്യുണ്ടായ് വെന്യുവിന് 90,000 ലേറെ ബുക്കിംഗ്

Posted on: December 1, 2019

ചെന്നൈ : ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വി വെന്യുവിന് 90,000 ലേറെ ബുക്കിംഗ്. ഈ വർഷം മെയ് മാസത്തിലാണ് വെന്യു വിപണയിൽ അവതരിപ്പിച്ചത്. നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ് തുടങ്ങിയ വിദേശവിപണികളിൽ വെന്യുവിന്റെ അവതരണം വൻവിജയമായിരുന്നു.

തിങ്കളാഴ്ച വെന്യുവിന്റെ 1400 യൂണിറ്റുകൾ ചെന്നൈ തുറമുഖത്ത് നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യും. കൂടാതെ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ പദ്ധതിയുണ്ട്.

TAGS: Hyundai-Venue |