ഹ്യുണ്ടായ് വെന്യുവിന് 33,000 മേൽ ബുക്കിംഗ്

Posted on: June 23, 2019

കൊച്ചി : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ കോംപാക്ട് എസ് യു വി യായ വെന്യുവിന് 33,000 മേൽ ബുക്കിംഗ്. കേവലം ഒരു മാസത്തിനുള്ളിലാണ് വെന്യു ഇത്രയും ബുക്കിംഗ് നേടിയത്.

കഴിഞ്ഞ ദിവസം 1000 വെന്യു എസ് യു വികളുടെ ഡെലിവറി നടത്തി ഹ്യുണ്ടായ് ചരിത്രം സൃഷ്ടിച്ചു. ബ്ലൂ ലിങ്ക് ടെക്‌നോളജിയോടെ വിപണിയിൽ എത്തിയ ആദ്യത്തെ കണക്ട്ഡ് എസ് യു വിയായ ഹ്യുണ്ടായ് വെന്യുവിന് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

TAGS: Hyundai-Venue |