ഹ്യുണ്ടായ് 10 ലക്ഷം ഇന്ത്യൻ നിർമിത എസ് യു വി കൾ വിറ്റഴിച്ചു

Posted on: April 6, 2021

കൊച്ചി : രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് വില്പനയില്‍ പുതിയ നാഴികക്കല്ലിട്ടു. 10 ലക്ഷം ഇന്ത്യന്‍ നിര്‍മിത സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്.യു.വി.) വിറ്റാണ് ഹ്യുണ്ടായ് ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്ത എസ്.യു.വി.കള്‍ ഉള്‍പ്പെടെയാണ് ഇത്.2015-ല്‍ ക്രെറ്റയുടെ ഉത്പാദനത്തോടെയാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ എസ്.യു.വി.കള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 2019-ല്‍ വെന്യു ഉത്പാദനം തുടങ്ങി.

TAGS: Hyundai-Venue |