ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പുനരാരംഭിച്ച ഹോണ്ട ടൂവീലര്‍ വില്പനയും സര്‍വീസും സജീവമാകുന്നു

Posted on: May 16, 2020

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഘട്ടം ഘട്ടമായി തുറന്ന നെറ്റ്വര്‍ക്ക് ഔട്ട്ലെറ്റുകളിലൂടെയുള്ള റീട്ടെയില്‍ വില്പന പതിയെ സജീവമാകുന്നതായും ടൂ-വീലര്‍ വില്പന 21,000 യൂണിറ്റുകള്‍ കടന്നതായും ഹോണ്ട മോട്ടോര്‍സസൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. 2.5 ലക്ഷത്തോളം ഹോണ്ട ഉപഭോക്താക്കളുടെ വാഹനങ്ങള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സെന്ററുകളിലുമായി സര്‍വീസ് ചെയ്തു നല്‍കി.

സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കികൊണ്ട് ഹോണ്ട 45 ശതമാനം ഡീലര്‍ഷിപ്പും 30 ശതമാനം നെറ്റ്വര്‍ക്ക് ടച്ച് പോയിന്റുകളുമാണ് പുനരാരംഭിച്ചത്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ഈ ഔട്ട്ലെറ്റുകളെല്ലാം തുറന്നത്.

വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്തും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട് ഹോണ്ട ജാഗ്രതയോടെ മുന്നോട്ട് നീങ്ങുകയാണെന്നും ആരോഗ്യവും സുരക്ഷയും കാത്തുകൊണ്ട് ഹോണ്ട ഉപഭോക്താക്കളെ സംതൃപ്തരാക്കുകയാണെന്നും ഇന്ത്യയിലെ പ്രിയപ്പെട്ട ആറു ബിഎസ്-6 ഉത്പന്നങ്ങളും ലഭ്യമാണെന്നും സര്‍വീസ് സെന്ററുകളില്‍ എത്തുന്ന വാഹനങ്ങള്‍ ഉപഭോക്താവിന് ഹോണ്ടയിലുള്ള വിശ്വാസത്തിന് സാക്ഷ്യമാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

അടുത്ത പടിയായി റീട്ടെയില്‍ ഫൈനാന്‍സ് ആകര്‍കമായ സ്‌കീമുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഹോണ്ട ഉപഭോക്താക്കള്‍ക്ക് ഇനി 100 ശതമാനവും വായ്പ ലഭ്യമാകും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ ഇഎംഐ ലഭ്യമാക്കുന്ന സ്‌കീമും ഹോണ്ട ഡീലര്‍മാര്‍ ലഭ്യമാക്കും.