സൗജന്യ ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ കാമ്പയിനുമായി നിസ്സാന്‍

Posted on: May 15, 2020

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ കാമ്പയിനുമായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. കാമ്പയിനില്‍, വാഹനത്തിന്റെ വാതില്‍, സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബുകള്‍ എന്നിവ ഉള്‍പ്പെടെ കാറിന്റെ എല്ലാ ഇന്റീരിയര്‍, എക്സറ്റീരിയര്‍ ഭാഗങ്ങളും സൗജന്യമായി ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ നടത്തും.

ഇത് കൂടാതെ, ഇന്റീരിയര്‍ ഫോഗിംഗ് ഉപയോഗിച്ച് വാഹനത്തിന്റെ പൂര്‍ണ്ണ സാനിറ്റെസേഷനും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് എസി ഡക്റ്റ് സിസ്റ്റം, പരവതാനികള്‍ തുടങ്ങിയവയുടെ അണുനശീകരണം ഉറപ്പാക്കുന്നു. എക്സറ്റീരിയര്‍ സാനിറ്റേസേഷന് പുറമെ മിതമായ നിരക്കിലാണ് ഇന്റീരിയര്‍ ഫോഗിംഗ് ചെയ്ത് കൊടുക്കുന്നത്.

‘വീ സാനിറ്റൈസ് ടു പ്രൊട്ടക്ട് യു’ എന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഡീലര്‍ഷിപ്പില്‍ നിന്ന് നിസ്സാന്‍, ഡാറ്റ്സണ്‍ ഉപഭോക്താക്കള്‍ക്ക് ക്ഷണം ലഭിക്കും. ഫോണ്‍ കോളുകള്‍, ഇ-മെയില്‍, എസ്.എം.എസ് എന്നിവയിലൂടെയാകും ഡീലര്‍ഷിപ്പില്‍ നിന്ന് ഉപഭോക്താക്കളെ ബന്ധപ്പെടുക. മെയ് 15 മുതല്‍ ജൂണ്‍ 30 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പ്രത്യേക ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

‘നിസ്സാന്‍ ഇന്ത്യ, ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഡീലര്‍ പങ്കാളികളുടെയും ക്ഷേമത്തിനാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, സമൂഹത്തിലെ വെല്ലുവിളികളെ കൂട്ടായി മറികടക്കാനുള്ള മുന്‍കരുതലായി എല്ലാത്തരം ശുചിത്വ സേവനങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്.എല്ലാ നിസ്സാന്‍, ഡാറ്റ്സണ്‍ വാഹന ഉടമകള്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ തുടര്‍ച്ചയാണ് ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ പാക്കേജ്. ‘ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ ചാനലുകള്‍, ഇമെയില്‍ എന്നിവ വഴി ലോക്ക്ഡൗണ്‍ സമയത്തും നിസ്സാന്‍ മോട്ടോഴ്‌സ് എല്ലാ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.

TAGS: Nissan |