നിസാന്‍ മോട്ടോര്‍ ഇന്ത്യ 8991 യൂണിറ്റുകളുടെ വില്പ്പന നടത്തി

Posted on: January 3, 2023

കൊച്ചി: ഡിസംബറില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 8991 യൂണിറ്റുകളുടെ വില്പ്പന നടത്തി. 2020 യൂണിറ്റുകളുടെ ആഭ്യന്തര വ്യാപാരവും 6971 യൂണിറ്റുകളുടെ കയറ്റുമതിവ്യാപാരവുമാണ് രേഖപ്പെടുത്തിയത്. മൊത്തവ്യാപാര വൈടിഡി വളര്‍ച്ച മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനമാണ്.

ഉപഭോക്തൃ താത്പര്യം ഉത്സവക്കാലയളവില്‍ ശക്തമായിരുന്നുവെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 2020 ഡിസംബറില്‍ പുറത്തിറക്കിയ ബി-എസ്യുവിസെഗ്മെന്റായ നിസാന്‍ മാഗ്നെറ്റാണ് വില്പ്പനയുടെ കാര്യത്തില്‍ മുന്‍പിലുള്ളത്. ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു.

TAGS: Nissan |