നിസാന്‍ ഏപ്രിലില്‍ 3249 വാഹനങ്ങള്‍ വിറ്റഴിച്ചു

Posted on: May 9, 2023

കൊച്ചി : ഏപ്രിലില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 3249 വാഹനങ്ങളുടെ വില്പ്പന നടത്തി. മുന്‍വര്‍ഷത്തെ അപേ
ക്ഷിച്ച് 2022-23 സാമ്പത്തിക വര്‍ഷം 23 ശതമാനം വര്‍ധനവുണ്ടായതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു.

ആഭ്യന്തര മൊത്തവ്യാപാരം 2617 യൂണിറ്റുകളും 632 യൂണിറ്റുകളുടെകയറ്റുമതി വ്യാപാരവുമാണ് ഏപ്രി
ലില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ആഭ്യന്തര വില്പ്പനയില്‍ മാര്‍ച്ചില്‍ 8 ശതമാനം വളര്‍ച്ച
രേഖപ്പെടുത്തിയപ്പോള്‍ ഏപ്രിലില്‍24 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിസാന്‍ മാറ്റിനു
ലഭിച്ച ഒരു ലക്ഷത്തിലധികം ബുക്കിങ്ങുകള്‍ മുന്നോട്ടുള്ള വളര്‍ച്ചയുടെആക്കം കൂട്ടുന്നുണ്ട്. പതിനഞ്ചില
ധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയിലൂടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം തന്നെ ആ
ഭ്യന്തര വിപണിയിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്.

ജിഡിപി വളര്‍ച്ചയും സാധാരണമണ്‍സൂണും കണക്കിലെടുത്ത് ഉപഭോക്തൃ വികാരം പോസിറ്റീവായി
തുടരുമെന്നും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന ഒറ്റ അക്കവളര്‍ച്ച നേടാനാകുമെന്നാണ് പ്രതീ
ക്ഷയെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

TAGS: Nissan |