ബജാജ് ഓട്ടോ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും തുറന്നു

Posted on: May 14, 2020

കൊച്ചി : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ, ഡീലര്‍ഷിപ്പുകളും, സര്‍വീസ് കേന്ദ്രങ്ങളും തുറന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക അകലവും പ്രവേശന കവാടത്തില്‍ നിര്‍ബന്ധിത തെര്‍മല്‍ പരിശോധനയും നടത്തുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്റിയും ബജാജ് നേരത്തെ നീട്ടിയിരുന്നു.

TAGS: Bajaj |