കോവിഡ് കെയര്‍ സൗകര്യങ്ങളുമായി ബജാജ് ഓട്ടോ

Posted on: May 17, 2021

കൊച്ചി: കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതിനാല്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 250 ലധികം കിടക്കകളുള്ള കോവിഡ് കെയര്‍ സൗകര്യങ്ങള്‍ പ്ലാന്‍്‌റുകളില്‍ ഒരുക്കി ബജാജ് ഓട്ടോ.

വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനായി ബജാജ് ഓട്ടോ വിവിധ മുനിസിപ്പല്‍ കോര്‍പറേഷനുകളുമായി സഹകരിക്കും, കോവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിനു രണ്ടു വര്‍ഷം വരെ ധനസഹായം നല്കും. എല്ലാ കുടുംബാംഗങ്ങള്‍ക്കും അഞ്ചു വര്‍ഷത്തെ ആശുപത്രി ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കും.

 

TAGS: Bajaj |