മാരുതി ബി. എസ്. 6 ഇഗ്നിസ് എത്തി

Posted on: February 19, 2020

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം കോംപാക്ട് കാറായ ഇഗ്നിസിന്റെ ബി. എസ്. 6 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 4.89 ലക്ഷം രൂപ മുതല്‍ 7.19 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നിസിന് കരുത്തേകുന്നത്. മാനുവല്‍, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണുള്ളത്.