മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു

Posted on: January 27, 2017

ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 1500 മുതൽ 8,014 രൂപ വരെയാണ് വർധന. വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കഴിഞ്ഞ ഡിസംബറിലും മാരുതി കാറുകളുടെ വില കൂട്ടിയിരുന്നു. അസംസ്‌കൃതവസ്തുക്കളുടെ വിലവർധനയും ട്രാൻസ്‌പോർട്ടേഷൻ ചെലവുകളുമാണ് വിലകൂട്ടാൻ നിർബന്ധിതരാക്കിയതെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.