മാരുതി സുസുക്കി ഒരു ബില്യൺ ഡോളറിന്റെ മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: February 4, 2016

Maruti-Vitara-Brezza-Big

ന്യൂഡൽഹി : പുതിയ കാറുകൾ വികസിപ്പിക്കാൻ മാരുതി സുസുക്കി ഒരു ബില്യൺ ഡോളറിന്റെ (6,800 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 പുതിയ വാഹനങ്ങൾ വികസിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക വിദ്യയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമുള്ളവയായിരിക്കും ഈ വാഹനങ്ങൾ. മാരുതി സുസുക്കിയുടെ വിഷൻ 2.0 പദ്ധതിയുടെ ഭാഗമാണ് കാലോചിതമായ പുതിയ വാഹനങ്ങൾ.

ഈ ലക്ഷ്യത്തിന്റെ ഭാഗമാണ് ഓട്ടോഎക്‌സ്‌പോയിൽ അവതരിപ്പിച്ച ബെലെനോ, വിറ്റാര ബ്രെസ, ഇഗ്‌നിസ് തുടങ്ങിയ മോഡലുകൾ. പുതിയ കാറുകൾ അവതരിപ്പിക്കുന്നതോടെ വില്പന ഇപ്പോഴത്തെ 1.28 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 2020 ൽ 2 ദശലക്ഷം യൂണിറ്റുകളായി വർധിപ്പിക്കാനും മാരുതി ലക്ഷ്യമിടുന്നു. ഇതിനായി സെയിൽസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 2020 ൽ 3,000 മായി വർധിപ്പിക്കും.