മാരുതി സുസുക്കി ഇഗ്‌നിസിന്റെ വില്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു

Posted on: May 1, 2019

ന്യൂഡൽഹി : മാരുതി സുസുക്കി ഇഗ്‌നിസിന്റെ വില്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു പുതിയ സേഫ്ടി ഫീച്ചറുകളുമായി ഇഗ്നിസിന്റെ 2019 എഡീഷൻ ഈ വർഷം ഫെബ്രുവരിയിലാണ് വിപണിയിൽ അവതരിപ്പിച്ചത്. എബിഎസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽട്ട്, പ്രീ-ടെൻഷനേഴ്‌സ് തുടങ്ങിയവയാണ് 2019 മോഡലിലെ ഫീച്ചറുകൾ.

പുതിയ ഇഗ്നിസ് വേരിയന്റുകൾക്ക് 4.79 ലക്ഷം മുതൽ 7.14 ലക്ഷം വരെയാണ് വില. ഇഗ്നിസ് ഡീസൽ വേരിയന്റ് കഴിഞ്ഞ വർഷം ജൂണിൽ മാരുതി സുസുക്കി വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.