നിസാൻ 2020 ൽ പുതിയ എസ് യു വി പുറത്തിറക്കും

Posted on: January 28, 2020

കൊച്ചി : നിസാൻ  ഇന്ത്യക്കായി നിര്‍മ്മിച്ച പുതിയ കോംപാക്ട് എസ് യു വി ഈ വർഷം പുറത്തിറക്കും.  മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്  എന്ന ആശയത്തിന്റെ ഭാഗമായാണിത്.

നിസാന്റെ  ആഗോള എസ് യു വി  പൈതൃകവും, നൂതന സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്ട്  എസ് യു വി രൂപകല്‍പന ചെയ്തിരിക്കുന്നത്. സവിശേഷതകളാല്‍ സമ്പമായ പ്രീമിയം എസ്യുവി സ്‌റ്റൈലിഷ് ഡിസൈനോടു കൂടിയതും ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം നല്‍കുന്നതുമായിരിക്കും. നിസാൻ
ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. നിസാന്റെ  നിരന്തരമായ നവീകരണത്തിന്റെയും ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും സാക്ഷ്യമാണ് കോംപാക്റ്റ് എസ് യു വി.