27
Saturday
April 2024
April 2024
ഡാറ്റ്‌സൺ റെഡിഗോ മെയ് മാസത്തിൽ പുറത്തിക്കും
Posted on: February 19, 2016
ന്യൂഡൽഹി : ഡാറ്റ്‌സൺ റെഡിഗോ ഹാച്ച്ബാക്ക് മെയ് മാസത്തിൽ വിപണിയിൽ അവതരിപ്പിക്കും. 2014 ലെ ഓട്ടോ എക്‌സ്‌പോയിൽ റെഡിഗോയുടെ കൺസപ്റ്റ് ഡാറ്റ്‌സൺ അവതരിപ്പിച്ചിരുന്നു. 0.8 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും റെഡിഗോയ്ക്ക് കരുത്ത് പകരുന്നത്.
റിനോൾട്ടും നിസാനും ചേർന്ന് വികസിപ്പിച്ച സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും റെഡിഗോ നിർമ്മിക്കുന്നത്. ചെറു കാർ വിഭാഗത്തിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള കാറായിരിക്കും ഡാറ്റൺ റെഡിഗോ. റിനോൾട്ട് ക്വിഡ്, മാരുതി ആൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നിവയോടാകും റെഡിഗോ മത്സരിക്കുന്ന്.
TAGS: CMF-A Platform | Datsun RediGO | Low Cost Hatchback | Nissan Cars | Nissan India |
News in this Section