നിസാൻ ഇന്ത്യ 1700 ജീവനക്കാരെ കുറയ്ക്കും

Posted on: July 27, 2019

ചെന്നൈ : ചെലവുചുരുക്കലിന്റെ ഭാഗമായി നിസാൻ ഇന്ത്യ 1700 ജീവനക്കാരെ കുറയ്ക്കും. ആഗോളതലത്തിൽ നിസാൻ 12,500 ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമാണീ നടപടി. എതെല്ലാം വിഭാഗങ്ങളിൽ നിന്നാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നടപ്പു സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ നിസാന്റെ വില്പനയിൽ ഗണ്യമായ കുറവുണ്ടായി.

നിസാൻ ഇന്ത്യ കഴിഞ്ഞവർഷം സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതിക്ക് ജീവനക്കാരിൽ നിന്ന് വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. ഏകദേശം 6000 ത്തോളം ജീവനക്കാരാണ് ചെന്നൈയിലെ റിനോൾട്ട് – നിസാൻ പ്ലാന്റിലുള്ളത്.