ജീപ്പ് കോംപസിന് 2 പുതിയ മോഡലുകള്‍

Posted on: January 21, 2020

കൊച്ചി : 9 – സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ബി എസ്-6 ടര്‍ബോ-ഡീസല്‍ എന്‍ജിനുമുള്ള 2 വേരിയന്റുകള്‍ ജീപ്പ് കോംപസ് ശ്രേണിയില്‍ അവതരിപ്പിച്ചു.
ലോംഗിറ്റിയൂഡ്, ലിമിറ്റഡ് പ്ലസ് എന്നീ രണ്ട് വേരിയന്റുകള്‍ ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ ലഭ്യമാകും. ഇന്ത്യയില്‍ നിര്‍മിച്ച 2.0 ലിറ്റര്‍ എന്‍ജിന് 173 എച്ച്പി കരുത്താണുള്ളത്.

ജീപ്പ് കോംപസ് 4 x 4 ലോംഗിറ്റിയൂഡ് ഓട്ടമാറ്റിക് 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും (ഷോറൂം വില) ലഭിക്കും.

TAGS: Jeep Compass |