എയർബാഗ് തകരാര് ജീപ്പ് കോമ്പസ് 1200 എസ് യു വികൾ തിരിച്ചുവിളിച്ചു

Posted on: November 27, 2017

മുംബൈ : ജീപ്പ് കോമ്പസ് ഇന്ത്യയിൽ 1200 എസ് യു വികൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് പാസഞ്ചർ എയർബാഗ് അസംബ്ലിയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുള്ളത്.

തിരിച്ചുവിളിച്ചിട്ടുള്ളവയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തകരാറുള്ളവയെന്ന് കമ്പനി വ്യക്തമാക്കി. ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ജീപ്പ് കോമ്പസ് 15,000 ത്തിലേറെ യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.