സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് ജീപ്പ്

Posted on: June 20, 2020

കൊച്ചി : ഇന്ത്യന്‍ വിപണിയിലെത്തി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ജീപ്പ് ഇനി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലും. ജീപ്പ് സെലക്ടഡ് ഫോര്‍ യു എന്ന പേരിലാണ് എഫ്. സി. എ. ഇന്ത്യ സര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡ് വാഹന വിപണന പദ്ധതി തുടങ്ങിയിരിക്കുന്നത്. നിലവില്‍ ഏകദേശയം 60,000 ജീപ്പ് കോംപസ് എസ്.യു.വികളാണ് നിരത്തിലുള്ളത്.

ഇപ്പോള്‍ ഏത് വാഹനവും മാറ്റിയെടുത്ത് പുതിയതോ സര്‍ട്ടിഫൈഡ് പ്രീ ഓണ്‍ഡോ ആയ ജീപ്പ് കോംപസ് സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 42 എഫ്. സി. എ. ഡീലര്‍ഷിപ്പുകളില്‍ സെലക്ടഡ് ഫോര്‍യു പ്രവര്‍ത്തിക്കുന്നുണ്ട്. ഓഗസ്‌റ്റോടെ 65 കേന്ദ്രങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കും.