മാരുതി സുസുകി ഇക്കോ ബിഎസ് 6 വകഭേദം പുറത്തിറക്കുന്നു

Posted on: January 18, 2020

 

കൊച്ചി: ബിഎസ് 6 പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മാരുതി സുസുകി  മള്‍ട്ടി പര്‍പ്പസ് വാനായ ഇക്കോയുടെ ബിഎസ് 6 വേരിയന്റ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിയ്ക്ക് മുന്നോടിയായി മാരുതി സുസുകിയില്‍ നിന്നുള്ള ഒമ്പതാമത്തെ ബിഎസ് 6 വാഗ്ദാനമാണ് ഇക്കോ.

2019 ല്‍, ഇക്കോയുടെ മൊത്തം വില്‍പ്പന ആദ്യമായി 1 ലക്ഷം യൂണിറ്റ് കടന്നു.  2018 ലെ മൊത്തം വില്‍പ്പനയെ അപേക്ഷിച്ച് 36 ശതമാനം വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. കുറഞ്ഞ പരിപാലന ചെലവില്‍ മികച്ച മൈലേജ്, മികച്ച ഇന്‍- സെഗ്മെന്റ് കംഫര്‍ട്ട്, സ്പേസ്, പവര്‍ എന്നിവയിലൂടെ ശക്തമായ ഒരു ചുവട് വെയ്പാണ് ഇക്കോ സമ്മാനിച്ചിരിക്കുന്നത്.

മാരുതി സുസുകി  ഉപഭോക്താക്കള്‍ക്ക് വിശ്വസനീയമായ മൊബിലിറ്റി പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് എന്ന് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിലെ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍  ശശാങ്ക് ശ്രീവാസ്തവ  പറഞ്ഞു. ബിഎസ് 6 അനുകൂല ഇക്കോ അവതരിപ്പിക്കുന്നത് ശുദ്ധമായ അന്തരീക്ഷത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തും.

അവതരിപ്പിച്ച് ഒരു പതിറ്റാണ്ടിന് ശേഷവും എക്കോ അതിന്റെ മുന്‍കൂട്ടി നിശ്ചയിച്ചെത്തുന്ന 84 % വാങ്ങലുകാരേയും ആകര്‍ഷിക്കുന്ന വിധത്തില്‍ തുടരുന്നു. മാത്രമല്ല സ്റ്റൈലിഷും വിശാലവുമായ രൂപകല്‍പ്പനയും കുറഞ്ഞ അറ്റക്കുറ്റപ്പണികളും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നു. 50% ഉപഭോക്താക്കളും ബിസിനസ് ആവശ്യത്തോടൊപ്പം ഒരു കുടുംബ വാഹനം കൂടിയായി ഇക്കോ തെരഞ്ഞെടുക്കുന്നതിനാല്‍ വൈവിധ്യമാര്‍ന്ന ഇക്കോ വിട്ടുവീഴ്ചയില്ലാത്ത സുഖവും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. ഇക്കോയുമായി ഈ വിഭാഗത്തില്‍ ശക്തമായ ചുവട് ഉറപ്പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ഒപ്പം ഞങ്ങളുടെ ഉപഭോക്താക്കളുടെ നിരന്തരമായ പിന്തുണയ്ക്ക് നന്ദി പറയാനും ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.

സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ വാനായി കണക്കാക്കപ്പെടുന്ന ഇക്കോയില്‍ ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 16.11 കിലോമീറ്റര്‍ / ലിറ്റര്‍ ഇന്ധനക്ഷമത പ്രദാനം ചെയ്യുന്ന 54 കിലോവാട്ട് @ 6000 ആര്‍പിഎം പവറും 98 എന്‍എം @ 3000 ആര്‍പിഎം ടോര്‍ക്കും നല്‍കുന്ന കരുത്തുറ്റ 1.2 എല്‍ പെട്രോള്‍ ബിഎസ് 6 എഞ്ചിനാണ് മാരുതി സുസുക്കി ഇക്കോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പെട്രോള്‍ വേരിയന്റിനൊപ്പം മാരുതി സുസുക്കി എസ്-സിഎന്‍ജി സാങ്കേതികവിദ്യയും ഇക്കോ വാഗ്ദാനം ചെയ്യുന്നു.