ലുലു മാളിൽ മൾട്ടിലെവൽ കാർപാർക്കിംഗ് സൗകര്യം

Posted on: November 16, 2014

Lulu-Mall-MLCP-big

കൂടുതൽ പാർക്കിംഗ് സൗകര്യവുമായി ലുലു മാളിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് (എംഎൽസിപി) തുറന്നു. 1,000 കാറുകൾക്കും 1,250 ബൈക്കുകൾക്കും ഒരേസമയം പാർക്കു ചെയ്യാവുന്ന വിധത്തിലാണ് ആറു നിലകളിലായി എംഎഎൽസിപി സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള പാർക്കിംഗ് ഏരിയയിൽ 2,500 വാഹനങ്ങളെ ഉൾക്കൊള്ളാനാവും.

ലുലു ഗ്രൂപ്പ് എംഡി എം. എ. യൂസഫലി സ്വന്തം കാറോടിച്ചാണ് പുതിയ പാർക്കിംഗ് സൗകര്യം ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് എന്നിവർ സന്നിഹിതരായിരുന്നു. സന്ദർകരുടെ സഞ്ചാരസൗകര്യത്തിനായി ഈ കെട്ടിടത്തിൽ രണ്ട് സെറ്റ് എലിവേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാർക്കുള്ള ലൗഞ്ചുകൾ, വാഷ്‌റൂമുകൾ തുടങ്ങിയവയും ഉണ്ട്. അത്യാധുനിക ഓട്ടോമേറ്റഡ് പാർക്കിംഗ് സിസ്റ്റമാണ് ലുലുമാളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.