മാരുതി സുസുക്കി സിയാസ് കേരളത്തിൽ

Posted on: October 8, 2014

Maruti-Suzuki-Ciaz-Launch-b

മാരുതി സുസുക്കിയുടെ മിഡ് സൈസ് പ്രീമിയം സെഡാൻ സിയാസ് കേരള വിപണിയിൽ അവതരിപ്പിച്ചു. യൂറോപ്യൻ സ്റ്റൈലും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഒട്ടേറെ ഫീച്ചറുകളും അടങ്ങിയ സെഡാൻ കാറാണിത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ് സിയാസ് ഡീസൽ. അധിക സ്ഥലവും സൗകര്യങ്ങളും പിൻസീറ്റുകളിൽപോലും സുഖപ്രദമായ യാത്രയും ഉറപ്പുനല്കുന്ന രീതിയിലാണ് സിയാസിന്റെ രൂപകല്പന.

പുതിയ പ്ലാറ്റ്‌ഫോമിൽ നിർമിച്ച സിയാസ് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ സെഡാനാണ്. മാരുതി സുസുക്കിയുടെ പ്രതിബദ്ധ തിരിച്ചറിയുന്ന ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ് സിയാസ്.

പുതിയ തലമുറ കെ14 വിവിറ്റി പെട്രോൾ എൻജിൻ, റിഫൈൻഡ് ഡിഡിഐഎസ്200 ഡീസൽ എൻജിൻ എന്നിവയാണ് പുതിയ സിയാസിൽ ഉപയോഗിക്കുന്ന എൻജിനുകൾ. പുതിയ തലമുറ കെ14 വിവിറ്റി 1.4 ലിറ്റർ പെട്രോൾ എൻജിൻ ലിറ്ററിന് 20.73 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭ്യമാകും. ലിറ്ററിന് 26.21 കിലോമീറ്റർ മൈലേജ് നൽകുന്ന ഡിഡിഐഎസ്200 1.3 ലിറ്റർ ഡീസൽ എൻജിൻ സിയാസിനെ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാക്കുന്നു.

വിഎക്‌സ്‌ഐ- 7,40,768, വിഎക്‌സ്‌ഐ+- 7,97,764, സെഡ്എക്‌സ്‌ഐ- 8,67,994, സെഡ്എക്‌സ്‌ഐ-ഓപ്ഷണൽ- 9,03,616 എന്നിങ്ങനെയാണ് വിവിധ പെട്രോൾ വേരിയന്റുകളുടെ കൊച്ചി എക്‌സ് ഷോറൂം വില. ഡീസൽ വേരിയന്റുകളുടെ വില, വിഡിഐ- 8,47,637, വിഡിഐ+- 9,07,686, സെഡ്ഡിഐ- 9,91,147, സെഡ്ഡിഐ-ഓപ്ഷണൽ- 10,26,769 എന്നിങ്ങനെയാണ്. വിഎക്‌സ്‌ഐ+ , സെഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 9,09,719 രൂപയും 9,79,949 രൂപയുമാണ് കൊച്ചി എക്‌സ് ഷോറൂം വില.