സിയാസിന് വില 6.99 ലക്ഷം മുതൽ

Posted on: October 6, 2014

Maruti-Suzuki-Ciaz-big

മാരുതി സുസുക്കിയുടെ പ്രീമിയം സെഡാൻ സിയാസിന് 6.99 ലക്ഷം മുതൽ 9.80 ലക്ഷം വരെയാണ് ന്യൂഡൽഹിയിലെ എക്‌സ്‌ഷോറൂം വില. കെ14വിവിടി 1.4 പെട്രോൾ എൻജിൻ ലിറ്ററിന് 20.73 കിലോമീറ്ററും ഡിഡിഐഎസ്200 1.3 ഡീസൽ എൻജിൻ ലിറ്റിന് 26.21 കിലോമീറ്ററും മൈലേജ് നൽകുമെന്നാണ് കമ്പനി പറയുന്നത്.

സിയാസിന്റെ 98 ശതമാനം ഘടകങ്ങളും ആഭ്യന്തരമായി നിർമ്മിച്ചിട്ടുള്ളതാണ്. സിയാസിന് ഇതേവരെ 10,000 ബുക്കിംഗ് ലഭിച്ചതായി കമ്പനി അറിയിച്ചു. ഈ വർഷം സിയാസിന് 60,000 – 80,000 ബുക്കിംഗാണ് മാരുതി പ്രതീക്ഷിക്കുന്നത്. നാളെയാണ് സിയാസ് കേരള വിപണിയിൽ അവതരിപ്പിക്കുന്നത്.