മാരുതി സുസുക്കി സിയാസിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു

Posted on: July 7, 2016

Maruti-Suzuki-Ciaz-Big-a

ന്യൂഡൽഹി : മാരുതി സുസുക്കി സിയാസിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു. 2014 ഒക്‌ടോബറിലാണ് സിയാസ് വിപണിയിൽ അവതരിപ്പിച്ചത്. കേവലം രണ്ട് വർഷത്തിനുള്ളിലാണ് സിയാസ് ഈ നേട്ടം കൈവരിച്ചത്. ഇക്കാലയളവിൽ 18,000 ൽപ്പരം യൂണിറ്റുകൾ കയറ്റുമതി ചെയ്യപ്പെട്ടു.

പ്രീമിയം സെഡാൻ സെഗ്മെന്റിൽ സിയാസിന് 40 ശതമാനം വിപണിവിഹിതം കമ്പനി അവകാശപ്പെടുന്നു. 2016 ലെ ആദ്യത്തെ അഞ്ച് മാസവും സിയാസിന്റെ 5,000 ൽപ്പരം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.