മാരുതിക്ക് ജനുവരിയിൽ 13.9 ശതമാനം വില്പന വളർച്ച

Posted on: February 2, 2015

Maruti-Ciaz-bigന്യൂഡൽഹി : മാരുതി സുസുക്കിക്ക് ജനുവരിയിൽ 13.9 ശതമാനം വില്പന വളർച്ച. വില്പന 2014 ജനുവരിയിലെ 1,02,416 യൂണിറ്റുകളിൽ നിന്ന് 2015 ജനുവരിയിൽ 1,16,606 യൂണിറ്റുകളായി. ആഭ്യന്തരവില്പന 96,569 യൂണിറ്റുകളിൽ നിന്ന് 9.3 ശതമാനം വർധിച്ച് 1,05,559 യൂണിറ്റുകളായി. ഓൾട്ടോയുടെയും വാഗൺ ആറിന്റെയും വില്പന 7.3 ശതമാനം കുറഞ്ഞു.

സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്‌സ്,ഡിയർ എന്നിവയുടെ വില്പന 7.5 ശതമാനം വർധിച്ചു. ഓംനി, ഇക്കോ എന്നിവയുടെ വില്പന 9,345 യൂണിറ്റുകളിൽ നിന്ന് 8.2 ശതമാനം വർധിച്ച് 10,113 യൂണിറ്റുകളായി. കയറ്റുമതി 5,847 യൂണിറ്റുകളിൽ നിന്ന് 88.9 ശതമാനം വർധിച്ച് 11,047 യൂണിറ്റുകളായി.