മെഴ്‌സിഡസ് ബെൻസ് സിഎൽഎ 200 അർബൻ സ്‌പോർട്ട് വിപണിയിൽ

Posted on: September 7, 2018

കൊച്ചി : മെഴ്‌സിഡസ് ബെൻസ് സിഎൽഎ 200 അർബൻ സ്‌പോർട്ട് 200 വിപണിയിൽ അവതരിപ്പിച്ചു. പുതിയ കോസ്‌മോസ് ബ്ലാക്ക് പെയിന്റ് സ്‌കീം, തെർമോട്രോണിക് ഡൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ. റിയർ എസി വെന്റുകൾ, സ്‌പോർട് ഫ്‌ളോർ മാറ്റുകൾ. ഇല്യൂമിനേറ്റഡ് ഡോർ പടികൾ, സ്‌പോർട്ട് ബാഡ്ജ്, റിയർ കാർബൺ സ്‌പോയ്‌ലർ തുടങ്ങിയവ സ്‌പോർട് പാക്കേജിന്റെ ഭാഗമായി സിഎൽഎ 200 സെഡാനിലുണ്ട്.

പെട്രോൾ എൻജിൻ 184 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ഡീസൽ എൻജിന്റെ കരുത്ത് 136 എച്ച്പിയും 300 എൻഎം ടോർക്കും പ്രദാനം ചെയ്യും. പെട്രോൾ വേരിയന്റിന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 7.1 സെക്കൻഡ് മതി. മണിക്കൂറിൽ 240 കീലോമീറ്ററാണ് പരമാവധി വേഗം. ഡീസൽ വേരിയന്റ് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 9 സെക്കൻഡ് മതി. പരമാവധി വേഗം 220 കിലോമീറ്റർ.

സിഎൽഎ 200 അർബൻ സ്‌പോർട്ട് പെട്രോൾ മോഡലിന് 35.99 ലക്ഷം രൂപയും സിഎൽഎ 200ഡി അർബൻ സ്‌പോർട്ട് ഡീസൽ മോഡലിന് 36.99 ലക്ഷവുമാണ് എക്‌സ് ഷോറും വില.