27
Saturday
April 2024
April 2024
ഗ്രാസിയ വിൽപ്പന 50,000 യൂണിറ്റ് കടന്നു
Posted on: January 27, 2018
ന്യൂഡൽഹി : ഹോണ്ട ഗ്രാസിയയുടെ വില്പന 2.5 മാസത്തിനുള്ളിൽ 50,000 യുണിറ്റ് പിന്നിട്ടു. അവതരണ ഘട്ടത്തിൽ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള 10 സ്കൂട്ടറുകൾക്കിടയിൽ സ്ഥാനം നേടിയിരിക്കുകയാണ് ഗ്രാസിയ.
ആധുനിക സ്കൂട്ടർ ആഗ്രഹിച്ച നഗര യുവത്വമാണ് ഗ്രാസിയയുടെ ആരാധകരെന്ന് ലഭിച്ച സ്വീകരണത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.
TAGS: Honda 2 Wheelers | Honda Grazia |