ഹോണ്ട ടൂവീലറുകളുടെ വില്പനയില്‍ 38 ശതമാനം വളര്‍ച്ച

Posted on: December 3, 2022

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഉല്‍സവ കാലത്തിനു ശേഷവും ഹോണ്ട ടൂവീലറുകളുടെ ഡിമാന്‍ഡില്‍ സ്ഥിരത നിലനിര്‍ത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും കൂടുതല്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുന്നതോടെ ഇന്ത്യന്‍ നഗരങ്ങളില്‍ മൊബിലിറ്റി ഡിമാന്‍ഡ് കൂടുമെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.