റിനോൾട്ട് ക്യാപ്ചർ കേരളത്തിൽ അവതരിപ്പിച്ചു

Posted on: November 9, 2017

കൊച്ചി : റിനോൾട്ട് ക്യാപ്ചർ കേരളത്തിൽ അവതരിപ്പിച്ചു. റിനോൾട്ട് 75 രാജ്യങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളതും നിലവിൽ 10 ലക്ഷത്തിൽ പരം ഉപഭോക്താക്കളുളളതും ഫ്രഞ്ച് ഡിസൈനിൽ ഒരുക്കിയിട്ടുള്ളതുമായ മോഡലാണ് ക്യാപ്ചർ. റിനോൾട്ട് കൊച്ചി ഷോറൂമിൽ ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, റീജണൽ മാനേജർ വിഷ്ണു ഗുരുദാസ്, ഡോ. ടി.കെ ശ്യാമളൻ, ഡോ. ആശ ശ്യാമളൻ എന്നിവർ ചേർന്നാണ് ക്യാപ്ചർ അവതരിപ്പിച്ചത്.

നാൽപ്പതിൽപ്പരം പ്രീമിയം സവിശേഷതകളുള്ള ക്യാപ്ചറിന്റെ എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപയാണ്. പെട്രോൾ, ഡീസൽ വേരിയന്റുകളിലായി അഞ്ച് നിറങ്ങളിൽ ലഭ്യമാണ്. ബുക്കിംഗ് സൗകര്യാർത്ഥം ക്യാപ്ചർ ആപ്പും റിനോൾട്ട് അവതരിപ്പിച്ചിട്ടുണ്ട്.

TAGS: Renault Captur |