റിനോൾട്ട് ക്യാപ്ചർ നവംബറിൽ ഷോറൂമുകളിൽ എത്തും

Posted on: October 25, 2017

ചെന്നൈ : റിനോൾട്ട് ക്യാപ്ചർ എസ് യു വി നവംബർ ആദ്യവാരം ഷോറൂമുകളിൽ എത്തും. ഡീലർഷിപ്പുകളിലേക്കുള്ള ഡെസ്പാച്ച് ചെന്നൈ പ്ലാന്റിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. ലോഞ്ചിംഗ് മുതൽ ക്യാപ്ചറിന്റെ ബുക്കിംഗ് റിനോൾട്ട് സ്വീകരിച്ചുവരുന്നുണ്ട്. 25,000 രൂപയാണ് ബുക്കിംഗ് തുക.

ഡസ്റ്റർ പ്ലാറ്റ്‌ഫോമിലാണ് ക്യാപ്ചർ നിർമ്മിക്കുന്നത്. 1.5 ലിറ്റർ എച്ച്4കെ 4 സിലിണ്ടർ 16 വാൽവ് പെട്രോൾ എൻജിൻ 5600 ആർപിഎമ്മിൽ 106 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 142 എൻഎംടോർക്കും നൽകും. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സാണുള്ളത്.

1.5 ലിറ്റർ കെ9കെ കോമൺ റെയിൽ ഇൻജക്ഷൻ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 110 പിഎസ് കരുത്തും 1750 ആർപിഎമ്മിൽ 240 എൻഎം ടോർക്കും പ്രദാനം ചെയ്യും. ഡീസൽവേർഷനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സാണുള്ളത്.

പെട്രോൾ എൻജിന് ലിറ്ററിന് 12 കിലോമീറ്ററും ഡീസൽ എൻജിൻ ലിറ്ററിന് 17 കിലോമീറ്ററും മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

TAGS: Renault Captur |