നിരത്ത് കീഴടക്കാൻ റിനോൾട്ട് ക്യാപ്ച്ചർ എത്തി

Posted on: September 22, 2017

റിനോൾട്ടിന്റെ പ്രീമിയം എസ് യു വി – റിനോൾട്ട് ക്യാപ്ച്ചർ വിപണിയിൽ അവതരിപ്പിച്ചു. ഒക്‌ടോബറിൽ വില്പന ആരംഭിക്കും. ക്യാപ്ച്ചറിന്റെ ബുക്കിംഗ് ആരംഭിച്ചതായി റിനോൾട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒുമായ സുമിത് സാഹ്‌നി പറഞ്ഞു. 25,000 രൂപയാണ് ബുക്കിംഗ് തുക. റിനോൾട്ട് ഇന്ത്യ വെബ്‌സൈറ്റിലൂടെയും റിനോൾട്ട് ക്യാപ്ച്ചർ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ബുക്കിംഗ് നടത്താം. 75 രാജ്യങ്ങളിലായി 10 ലക്ഷം ക്യാപ്ച്ചറുകളാണ് നിരത്തുകളിലുള്ളത്.

റിനോൾട്ടിന്റെ ബി0 പ്ലാറ്റ്‌ഫോമിലുള്ള ക്യാപ്ച്ചറിന് ഫ്രഞ്ച് ഡിസൈനാണ്. ഫുൾ എൽഇഡി ഹെഡ്‌ലാമ്പ്‌സ്. ഫ്‌ളോട്ടിംഗ് സൈഡ് ഇൻഡിക്കേറ്റേഴ്‌സ്, സി-ഷേപ്പുള്ള സഫയർ എൽഇഡി ഡിആർഎൽസ്, റിപ്പിൾ ടെയ്ൽ ലാമ്പുകൾ തുടങ്ങി നൂതനമായ ലൈറ്റിംഗ് സംവിധാനമാണ് ക്യാപ്ച്ചറിൽ ഒരുക്കിയിട്ടുള്ളത്. നീളം 4329 മില്ലിമീറ്റർ. വീതി 1813 മിമി. ഉയരം 1619 മിമി. ഗ്രൗണ്ട് ക്ലിയറൻസ് 210 മിമി. വീൽബേസ് 2673 മിമി. ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്യുവൽ ടോൺ ലെതർ സീറ്റുകൾ. താക്കോലിന് പകരം സ്മാർട്ട് അക്‌സസ് കാർഡ്. ഉയർന്ന വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളുമുണ്ട്.

പുതുതലമുറ ഇന്റലിജന്റ് യുഎൽസി 3.0 മൾട്ടിമീഡിയ നാവിഗേഷൻ സിസ്റ്റം. 7 ഇഞ്ച് ഡിസ്‌പ്ലേ. റേഡിയോ-ബ്ലൂടൂത്ത് കണക്ടിവിറ്റി. മാപ്പുകളും താപനിലയും സമയവും ഡിസ്‌പ്ലേ ചെയ്യും. ഓട്ടോമാറ്റിക് എസി. പിൻസീറ്റ് യാത്രക്കാർക്കായി റിയർ കൂളിംഗ് വെന്റ്. വോയ്‌സ് റെക്കഗ്നിഷൻ (ഐഒഎസ്).

ഡ്യുവൽ എയർബാഗുകൾ. സൈഡ് എയർബാഗുകൾ (ഉയർന്ന വേരിയന്റുകളിൽ) ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) വിത്ത് ഇലക് ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (ഇബിഡി). ബ്രേക്ക് അസിസ്റ്റ്. ഇലക് ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്. 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ. ഇൻ ബിൽറ്റ് റിയർ പാർക്കിംഗ് ക്യാമറ.

റിനോൾട്ട് ക്യാപ്ച്ചർ ഫോട്ടോ ഗാലറി

 

റിനോൾട്ട് ക്യാപ്ച്ചർ പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യമാണ്. 16 വാൽവ് 4 സിലിണ്ടർ 1.5 ലിറ്റർ എച്ച്4കെ പെട്രോൾ എൻജിൻ 5600 ആർപിഎമ്മിൽ 106 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 142 എൻഎം ടോർക്കും പ്രദാനം ചെയ്യും. 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സ് ആണ് പെട്രോൾ വേരിയന്റിലുള്ളത്.

1.5 ലിറ്റർ കെ9കെ ഡീസൽ എൻജിൻ (കോമൺ റെയിൽ ഇൻജക്ഷൻ) 4000 ആർപിഎമ്മിൽ 110 പിഎസ് കരുത്തും 1,750 ആർപിഎമ്മിൽ 240 എൻഎം ടോർക്കും നൽകും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ആണ് ഡീസൽ വേരിയന്റിലുള്ളത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഭാവിയിൽ അവതരിപ്പിച്ചേക്കും.

ഡയമണ്ട് ഡെക്ക്, അർബൻ കണക്ട് എന്നീ രണ്ട് പേഴ്‌സണലൈസേഷൻ പാക്കേജുകൾ ക്യാപ്ച്ചറിനൊപ്പം റിനോൾട്ട് അവതരിപ്പിച്ചിട്ടുണ്ട്. ഡ്യുവൽ ടോൺ ബോഡി കളറുകൾ ഉൾപ്പടെ ക്യാപ്ച്ചറിന്റെ അകവും പുറവും സുന്ദരമാക്കാനുള്ള ഈ പാക്കേജുകൾ ഇന്ത്യയിലെയും ഫ്രാൻസിലെയും റിനോൾട്ട് ഡിസൈൻ സ്റ്റുഡിയോകളാണ്  രൂപകല്പന ചെയ്തിട്ടുള്ളത്. റിനോൾട്ട് ക്യാപ്ച്ചറിന്റെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.