അമ്പതിലേറെ പ്രീമിയം ഘടകങ്ങളുമായി റിനോൾട്ട് ക്യാപ്ച്ചർ

Posted on: October 15, 2018

കൊച്ചി : റിനോൾട്ട് ക്യാപ്ച്ചർ 50 ലേറെ പ്രീമിയം ഘടകങ്ങളുമായി വിപണിയിലെത്തി. ഉത്സവകാലം പ്രമാണിച്ച് 81,000 രൂപയുടെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റേഡിയന്റ്‌റെഡ് എന്ന ചാരുതയാർന്ന നിറവും റിനോൾട്ട് ക്യാപ്ച്ചറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

പ്രൊജക്ടർ ഹെഡ്‌ലാംപ്‌സ്, സി ആകൃതിയിലുള്ള സഫയർ എൽഇഡി ഡിആർഎൽഎസ്, സമ്പൂർണ്ണ ഓട്ടോമാറ്റിക് താപനിയന്ത്രണ സംവിധാനം, റിയർ കൂളിങ്ങ് വെന്റ്‌സ്, യുഎസ്ബി, ഓക്‌സിജൻ, ബ്ലൂടൂത്ത് എന്നിവയോടുകൂടിയ ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, സ്റ്റിയറിങ്ങ് വീൽസ് കൺട്രോൾ, റിമോട്ട് സെൻട്രൽ ലോക്കിങ്ങോടുകൂടിയ പുഷ്ബട്ടൺ സ്റ്റാർട്ട്, ഡ്യുവൽ എയർബാഗ്, ആന്റിലോക് ബ്രേയ്ക്കിങ്ങ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേയ്ക്ക് ഡിസ്ട്രിബ്യൂഷൻ, ബ്രേയ്ക്ക് അസിസ്റ്റ് തുടങ്ങി 50-ലേറെ പ്രീമിയ ഘടകങ്ങളാണ് റിനോൾട്ട് ക്യാപ്ച്ചർ എസ്‌യുവിയിൽ ഉള്ളത്.

റിനോൾട്ട് കാറുകളിൽ ഏറ്റവും പ്രീമിയം പതിപ്പ് പ്ലാറ്റൈൻ ആണ്. അൾട്രാ പ്രീമിയം വൈറ്റിലും സ്വർണ്ണ നിറത്തിലും ഉള്ള ഉൾഭാഗമാണ് പ്രധാന ആകർഷണം. ഗോൾഡൻ ഫിനിഷ്, ക്രോമിലുള്ള എസി വെന്റ്ഡ് ആറ് തരത്തിൽ ക്രമീകരിക്കാവുന്ന എർഗോ ഡിസൈനിലുള്ള മൃദുവായ സീറ്റുകൾ എന്നിവയും ശ്രദ്ധേയമാണ്.

റൂഫ് റെയിൽസ് ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ആർഎക്‌സ്ടി പെട്രോൾ, ആർഎക്‌സ്ടി ഡീസൽ, പ്ലാറ്റെയ്ൻ ഡീസൽ പതിപ്പുകളുടെ വശ്യത കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.

റിനോൾട്ട് ക്യാപ്ച്ചർ പെട്രോൾ ഡീസൽ പതിപ്പുകളിൽ ലഭ്യമാണ്. 4 സിലിണ്ടർ 1.5 എൽഎച്ച് 4 കെ പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർ ബോക്‌സോണു കൂടിയതാണ്. 13.87 കിലോമീറ്ററാണ് മൈലേജ്. ഡീസൽ പതിപ്പിന്റെ മൈലേജ് 20.37 കിലോമീറ്ററാണ്. 

പ്ലാറ്റൈയ്ൻ ഡീസൽ പതിപ്പിലാണ് ലഭിക്കുക. പ്ലാറ്റൈയ്ൻ ഡീസലിന്റെ വില 13,24,999 രൂപ. ആർഎക്‌സ് പെട്രോളിന്റെ വില 9,99,999 രൂപ; ആർഎക്‌സ്എൽ പെട്രോളിന്റെ വില 11,07,999 രൂപയും; ആർഎക്‌സ്ടി പെട്രോൾ ഡ്യുവൽ ടോണിന്റെ വില 11,45,999 രൂപയും ആർഎക്‌സ്ഇ ഡീസലിന്റെ വില 10,99,999 രൂപയും ആണ്.

TAGS: Renault Captur |