ടാറ്റാ മോട്ടോഴ്‌സിന് 2,700 ബസുകൾക്കുള്ള ഓർഡർ

Posted on: September 2, 2014

Tata-Marcopolo-Bus-big

ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യുവൽ മിഷൻ (ജെഎൻഎൻയുആർഎം) പ്രകാരം, 2,700 ബസുകൾക്കുള്ള ഓർഡർ ടാറ്റാ മോട്ടോഴ്‌സിനു ലഭിച്ചു. മാർകോപോളോയുടെ സഹകരണത്തോടെ ജെഎൻഎൻയുആർഎം നിബന്ധനകൾ നഗരഗതാഗതത്തിനു അനുയോജ്യമായ ബസുകളാണ് ടാറ്റാ നിർമ്മിച്ചു നൽകുക.

അർബൻ റിന്യുവൽ മിഷന്റെ ഭാഗമായി കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 487 ബസുകൾക്കും ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 780 ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. കൂടാതെ 60,000 ലേറെ മാർകോപോളോ ബസുകൾ ഇപ്പോൾ തന്നെ നിരത്തിലുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് കമേർഷ്യൽ വെഹിക്കിൾസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി പറഞ്ഞു.