ഏഥറിന്റെ പുതിയ ഇ-സ്‌കൂട്ടര്‍ റിസ്ത

Posted on: April 13, 2024

കൊച്ചി : ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഏഥര്‍ ഏറ്റവും പുതിയ ഇ-സ്‌കൂട്ടര്‍ ‘റിസ്ത’ പുറത്തിറക്കി. ഇലക്ട്രിക് സ്‌കൂട്ടര്‍ ‘റിസ്ത ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിസ്ത എക്‌സ്, റിസ്ത എസ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പരമാവധി വില 1.44 ലക്ഷം രൂപയാണ്.

സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ കൂടുതലും കുടുംബത്തിലേക്ക് ആവശ്യമായ പര്‍ച്ചേസിങ്ങിന് ഇത്തരംവാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവില്‍ തന്നെയാണ് ഏഥര്‍ പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 80കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാനും റിസ്തയ്ക്ക് സാധിക്കും.സിപ്, സ്മാര്‍ട്ട്എക്കോ എന്നീ രണ്ട് റൈഡ് മോഡുകള്‍ റിസ്തയിലുണ്ട്. മാജിക് ട്വിസ്റ്റ്ടിഎം, ഓട്ടൊ ഹോള്‍ഡ്ടിഎം, റിവേഴ്‌സ് മോഡ് എന്നീ റൈഡ്അസിസ്റ്റ് ഫീച്ചറുകളുമുണ്ട്.

റിസ്തയുടെ പ്രധാന പ്രത്യേകത ആവശ്യത്തിലധികം സ്‌പേസ് ഉണ്ടെന്നതാണ്. സീറ്റിനടിയിലുള്ള സ്റ്റോറേജിലും ബോര്‍ഡിലും ഇതുണ്ട്. സീറ്റിനടിയില്‍ 34 ലിറ്ററാണ് സ്റ്റോറേജ് കപ്പാസിറ്റി. മികച്ച വലുപ്പമേറിയ സീറ്റാണ് റിസ്തയുടെ മറ്റൊരു പ്രത്യേകത. രണ്ടുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ഡിസൈന്‍. മുന്‍ഭാഗത്ത് മൊബൈല്‍ ഉള്‍പ്പെടെ ചെറിയ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്‌പേസ് നല്‍കിയിട്ടുണ്ട്. അധിക സേഫ്റ്റി ഫീച്ചറായി ഏഥര്‍ സ്‌കിഡ് കണ്‍ട്രോള്‍ ടെക്‌നോളജി അവതരിപ്പിച്ചിട്ടുണ്ട്. റിയര്‍ വീല്‍ സ്ലിപ്പായാല്‍ സ്പീഡ് സെന്‍സറുകള്‍ വഴി ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമായി ഇത് പ്രവര്‍ത്തിക്കും. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയാണ് ബാറ്ററിക്ക് കമ്പനി നല്‍കു
ന്നത്.