ഹോണ്ട ടൂവീലറുകൾക്ക് ഇൻഡസ് ഇൻഡ് ബാങ്ക് വായ്പ

Posted on: May 20, 2016

 

Honda--IndusInd-Bank-mou-siകൊച്ചി : ഹോണ്ടയുടെ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നവർക്ക് വായ്പ ലഭ്യമാക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് ടൂവീലർ ഇന്ത്യയും ഇൻഡസ് ഇൻഡ് ബാങ്കും തമ്മിൽ ധാരണയിലെത്തി. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗൂലേറിയയും ഇൻഡസ് ഇൻഡ് ബാങ്ക് സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ്.വി. പാർഥസാരഥിയും ഒപ്പുവച്ചു. രാജ്യത്തെ എല്ലാ ഇൻഡസ് ഇൻഡ് ശാഖകളിലും വായ്പാ ലഭിക്കും. ബാങ്കിന് ആയിരത്തിലേറെ ശാഖകളാണുള്ളത്.

ആകർഷകമായ പലിശ നിരക്കിലാണ് ഇൻഡസ് ഇൻഡ് ബാങ്ക് ഇരുചക്രവാഹന വായ്പ ലഭ്യമാക്കുന്നതെന്ന് ഗൂലേറിയ പറഞ്ഞു. കൂടാതെ 7500 രൂപ വരെ വായ്പാ തുകയിൽ ഡിസ്‌കൗണ്ട് അനുവദിക്കും. 60,000 രൂപ വായ്പ എടുക്കുന്നവർക്കാണ് 7500 രൂപ ലാഭിക്കാൻ സാധിക്കുക. ഇരുചക്രവാഹനത്തിന്റെ വിലയുടെ 90 ശതമാനം വായ്പ ലഭിക്കുമെന്ന് പാർഥസാരഥി പറഞ്ഞു. തിരിച്ചടവിന് 36 മാസം വരെ കാലാവധിയുണ്ട്. പ്രോസസിംഗ് ഫീ ഈടാക്കില്ല. ഒരു മണിക്കൂറിനുള്ളിൽ വായ്പ അപേക്ഷയിൽ തീരുമാനമുണ്ടാകും.