ഹോണ്ട സിബി 300 ആര്‍

Posted on: February 9, 2019

ന്യൂഡല്‍ഹി : ഹോണ്ട സിബി300 ആര്‍ വിപണിയില്‍ അവതരിപ്പിച്ചു. നിയോ സ്‌പോര്‍ട്‌സ് കഫെ പതിപ്പിലുള്ള രണ്ടാമത്തെ മോട്ടോര്‍ സൈക്കിളാണിത്. ഇടത്തരം ഭാരമുള്ള മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിബി 300ആര്‍ പുറത്തിറക്കിയത്. 2.41 ലക്ഷം രൂപ മുതലാണ് വില. മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് & കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ സിബി 300 ആര്‍ ലഭിക്കും.

ഹോണ്ടയുടെ മൂന്നാമത്തെ മേക്ക് ഇന്‍ ഇന്ത്യ മോഡലാണ് സിബി300ആര്‍. നിയോ സ്‌പോര്‍ട്‌സ് കഫെയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള സിബി300ആര്‍ ഈ വിഭാഗത്തില്‍ മികച്ച മുന്നേറ്റം കാഴ്ച വെക്കും. ……2.41 ലക്ഷം (എക്‌സ്‌ഷോറൂം, ഇന്ത്യയിലുടനീളം) എന്ന വളരെ തന്ത്രപരമായ വിലയാണ് ഈ പതിപ്പിന്റേത്. നിലവിലെ ഉത്പാദന ശേഷിയനുസരിച്ച് മൂന്ന് മാസം കൊണ്ട് വിതരണം ചെയ്യാവുന്നയത്ര ബുക്കിംഗ് ഇപ്പോള്‍ തന്നെ വന്നു കഴിഞ്ഞു. ബുക്കിംഗ് തുടങ്ങി 25 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് & മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

മനോഹരമായ സ്‌റ്റൈലാണ് സിബി300ആറിന്റെ പ്രധാന സവിശേഷത. ഏറ്റവും ആധുനികവും മിതത്വമായതുമാണ് വാഹനത്തിന്റെ സ്‌റ്റൈല്‍. വാഹനത്തെ വേറിട്ടതും പൂര്‍ണ്ണാക്കുന്നതും ഈ സ്‌റ്റൈലാണ്. അലുമിനിയം റേഡിയേറ്റര്‍ കവചം, സ്റ്റീല്‍ ടാബുലര്‍ ഫ്രെയിം എന്നിവ വാഹനത്തെ ആകര്‍ഷകമാക്കുന്നു.

ഇന്‍ഡികേറ്റര്‍ അടക്കം എല്ലാ ലൈറ്റുകളും എല്‍ഇഡികളാണ്. മെറ്റല്‍ റിം ഹൈഡ്‌ലൈഹറ്റാണ് മറ്റൊരു പ്രത്യേകത. ടു-ബാര്‍ ലൈറ്റാണ് വാഹനത്തിലുള്ളത്. വാഹനത്തിന്റെ സ്പീഡ്, എന്‍ജിന്‍ ആര്‍പിഎം, ഇന്ധന ലെവല്‍, ഗിയര്‍ പൊസിഷന്‍ എന്നിവയെല്ലാം ദൃശ്യമാകുന്ന എല്‍സിഡി മീറ്ററും സിബി300ആറിലുണ്ട്. 286 സിസി ഡിഒഎച്ച്‌സി 4-വാല്‍വ് ലിക്വിഡ് കൂള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. പട്ടണങ്ങളിലും ഹൈവേകളിലും മികച്ച ഡ്രൈവിംഗ് സാധ്യമാകുന്ന പിജിഎം-എഫ്‌ഐ സാങ്കേതിക വിദ്യ ഉള്ളതാണ് ഈ എന്‍ജിന്‍.

സുരക്ഷക്കായി ഏറ്റവും മികച്ച എബിഎസ് സംവിധാനമുള്ള ഡിസ്‌ക് ബ്രേക്കാണ് വാഹനത്തിലുള്ളത്. 147 കിലോ ഗ്രാം മാത്രം ‘ഭാരമുളള സിബി300ആര്‍ ഈ വിഭാഗത്തിലുള്ള ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍സൈക്കിളുകളിലൊന്നാണ്. ടാബുലര്‍ സ്റ്റീല്‍ സ്ഥിരതയുള്ള ഹാന്റ്‌ലിംഗ് ഉറപ്പാക്കുന്നു. വാഹനത്തിന്റെ മെയിന്റനന്‍സ് ചിലവ് വളരെ കുറവാണ്. മികച്ച മൈലേജും വാഹനം ഉറപ്പാക്കുന്നു.

അറ്റകുറ്റപ്പണി ചിലവ് കുറയ്ക്കാന്‍ – യുവ റൈഡറുകള്‍ക്ക് ഒരു പ്രധാന ഘടകം – മൂവിംഗ് പാട്‌സിന്റെ എണ്ണം കുറച്ചുകൊണ്ടുളള എന്‍ജിന്‍ രൂപകല്പനയാണ് ചെയ്തിരിക്കുന്നത്. കുറഞ്ഞ ഘര്‍ഷണം പിസ്റ്റണ്‍ വളയങ്ങള്‍, ഉയര്‍ന്ന സാന്ദ്രതയുളള കോര്‍ റേഡിയറ്റര്‍, ഇറിഡിയം സ്പാര്‍ക്ക് പ്ലഗ് തുടങ്ങിയവ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 5000 രൂപ നല്‍കി ഇന്ത്യയിലുടനീളമുളള എക്‌സ്‌ക്ലൂസിവ് വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് സിബി300ആര്‍ ബുക്ക് ചെയ്യാം, വിതരണം 2019 മാര്‍ച്ച് മുതല്‍ തുടങ്ങും.