ഹോണ്ട ഡിയോ പുതിയ മോഡൽ വിപണിയിൽ

Posted on: May 4, 2016

Honda-New-Dio-Big

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മോട്ടോ-സ്‌കൂട്ടറായ ഡിയോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഡിയോയുടെ വിൽപന രാജ്യത്ത് 10 ലക്ഷം പിന്നിട്ടത് പ്രമാണിച്ചാണ് 3ഡി എംബ്ലത്തോടുകൂടി മാറ്റ് ആക്‌സിസ് ഗ്രേ നിറത്തിലുള്ള പുതിയ മോഡൽ വിപണിയിലെത്തിച്ചത്.

മികച്ച മൈലേജ് പ്രദാനം ചെയ്യുന്ന ഹോണ്ടഎക്കോ സാങ്കേതിക വിദ്യയാണ് പുതിയ ഡിയോയിലേത്. പുതിയ ഗ്രേയ്ക്ക് പുറമെ നിലവിലുള്ള ജാസി ബ്‌ളൂ മെറ്റാലിക്, കാൻഡി പാം ഗ്രീൻ, സ്‌പോർട് റെഡ്, ബ്ലാക്ക് എന്നീ നിറങ്ങളിലും ഡിയോ ലഭ്യമാണ്.

സ്‌കൂട്ടറിന്റെ സൗകര്യങ്ങളെല്ലാമുള്ള ഡിയോ ഒറ്റ നോട്ടത്തിൽ ബൈക്കാണെന്നേ തോന്നും. ഡൽഹി എക്‌സ്-ഷോറൂം വില 48,264 രൂപ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ഹോണ്ടയുടെ ഇരുചക്രവാഹന മോഡൽ ഡിയോയാണെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ.എസ് ഗൂലേറിയ പറഞ്ഞു.