May 2024
മഹീന്ദ്ര എക്സ് യു വി 500 വിൽപ്പന ഒരു ലക്ഷം കവിഞ്ഞു
Posted on: August 13, 2014
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്സ് യു വി 500 ന്റെ വില്പന ഒരുലക്ഷം കടന്നു. നിരത്തിലെത്തി മൂന്നുവർഷത്തിനകമാണ് എക്സ് യു വി റിക്കാർഡ് വിൽപ്പനയിലെത്തിയത്. പത്ത് ലക്ഷത്തിന് മുകളിൽ വിലയുള്ള എസ് യു വി കളുടെ ഗണത്തിൽ 34 മാസത്തിനിടെ ഒരുലക്ഷം വാഹനങ്ങൾ വിറ്റഴിക്കുന്ന ആദ്യ വാഹനമെന്ന അംഗീകാരവും എക്സ് യു വി 500 സ്വന്തമാക്കി.
ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിലാണ് വാഹനം തദ്ദേശീയമായി രൂപകല്പന ചെയ്തത്. ചീറ്റയെ അനുസ്മരിപ്പിക്കുന്ന രൂപകല്പനയാണ് എക്സ് യു വി 500 നെ വ്യത്യസ്തമാക്കുന്നത്. എക്സ് യു വി 500 ന്റെ വിൽപ്പനയിലെ കുതിപ്പ് അതിവേഗമായിരുന്നുവെന്ന് കമ്പനി ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് പ്രവീൺ ഷാ പറഞ്ഞു.
TAGS: Mahindra & Mahindra | XUV 500 |
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മെരു കാബ്സിനെ പൂര്‍ണമായും ഏറ്റെടുക്കുന്നു
മഹീന്ദ്ര ഥാര്‍ ഓഗസ്റ്റ് 15 ന് അവതരിപ്പിക്കും
സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ നിക്ഷേപം നടത്തിയേക്കും
ഓട്ടോ എക്സ്പോയിൽ 18 വാഹനങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ഉയര്‍ന്ന മാനേജ്മെന്റ് തലത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര