ബലെനോ കേരള വിപണിയിൽ അവതരിപ്പിച്ചു

Posted on: October 28, 2015

Maruti-Baleno-Kerala-Launch

കൊച്ചി : മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്കായ ബലെനോ കേരള വിപണിയിൽ. കൊച്ചിയിലെ ഹോട്ടൽ ക്രൗൺപ്ലാസയിൽ നടന്ന ചടങ്ങിൽ മാരുതി സുസുക്കി ജനറൽ മാനേജർ (മാർക്കറ്റിംഗ്) വിനയ് പന്ത് ബലെനോ വിപണിയിൽ അവതരിപ്പിച്ചു.

രണ്ട് എൻജിൻ ഓപ്ഷനുകളാണ് ബലെനോയ്ക്കുള്ളത്. രണ്ടും ശ്രേണിയിലെ മികച്ച ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 27.39 കിലോമീറ്റർ ഇന്ധന ക്ഷമതയ്‌ക്കൊപ്പം അക്ലെയിംഡ് DDiS 190 ഡീസൽ എൻജിൻ (1.3 ലിറ്റർ) കൂടാതെ പെട്രോൾ ലിറ്ററിന് 21.4 കിലോമീറ്റർ മൈലേജ് തെളിയിക്കപ്പെട്ട VVT പെട്രോൾ (1.2 ലിറ്റർ). പെട്രോൾ വേരിയന്റിൽ ബലിനോ ഒരു CVT ഓപ്ഷനൊപ്പവും (കണ്ടിന്യുവസ് വേരിയബിൾ ട്രാൻസ്മിഷൻ) ലഭ്യമാണ്.

പുതുപുത്തൻ പ്ലാറ്റ്‌ഫോം

ബലെനോ അതിന്റെ മികവുറ്റ സവാരിയും കൈകാര്യം ചെയ്യലും, സുരക്ഷിതത്വം, ഇന്ധന ക്ഷമത, വാഹനത്തിന്റെ താഴ്ന്ന ശബ്ദവും ഹാർഷ് നെസ്സ് എന്നിവ പരക്കെ അംഗീകരിക്കപ്പെടുന്നു. താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഭാരം കുറഞ്ഞതും (100 കിലോ ) കരുത്തേറിയതും (10 ശതമാനം) കൂടുതൽ ദൃഢവുമായ പുതുപുത്തൻ സുസുക്കി പ്ലാറ്റ്‌ഫോമിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. ബലെനോ വരുന്നത് പരിഷ്‌കൃതമായ ഒരു ഡിസൈനിനും ആധുനിക ടെക്‌നോളജിക്കുമൊപ്പമാണ്. എബിഎസും ഡ്യുവൽ എയർബാഗ്‌സും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയി വാഗ്ദാനം ചെയ്യപ്പെടുന്നു.

മാരുതി സുസുക്കി അടുത്തയിടെ ആരംഭിച്ച പ്രീമിയം എക്‌സ്‌ക്ലൂസീവ് ഓട്ടോമോട്ടീവ് റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയായ നെക്‌സ ഷോറൂമുകൾ മുഖേനയായിരിക്കും ബലെനോ വിൽക്കപ്പെടുന്നത്.

ആപ്പിൾ കാർപ്ലേ

ബലിനോ ആണ് ആപ്പിൾ കാർപ്ലേ ആദ്യമായി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന കാർ. ആപ്പിൾ കാർപ്ലേ ഐഫോൺ ഉപയോക്താക്കൾക്ക് കാറിനുള്ളിലെ മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു ഒപ്പം വോയ്‌സ് കമാൻഡുകൾ മുഖേന എല്ലാ മൾട്ടിമീഡിയ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ഡ്രൈവറെ അനുവദിക്കുന്നു. ഈ ശ്രദ്ധേയമായ യൂസർ ഇന്റർഫേസിലൂടെ അത് ദിശകൾ അറിയാനും കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും. മ്യൂസിക്കും ഓഡിയോ ബുക്കുകളും കേൾക്കുന്നതിനും അനുവദിക്കുന്നു.

ഓട്ടം ഓറഞ്ച് റേ ബ്ലൂ (കാരക്ടർ കളർ), പേൾ ആർക്ടിക് വൈറ്റ് ഗ്രാനൈറ്റ് ഗ്രേ ഫയർ റെഡ് പ്രീമിയം അർബൻ കളർ ഓപ്ഷനുകളും ലഭ്യമാണ്.