ജലവാഹനങ്ങളുടെ സുരക്ഷയ്ക്കായി അൽ യൂസഫ് മോട്ടോഴ്‌സിന്റെ കാമ്പയിൻ

Posted on: August 30, 2015

Al-Yousuf-Safety-Campaign-B

ദുബായ് : ജലവാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ അൽ യൂസഫ് മോട്ടോഴ്‌സ് കാമ്പയിൻ ആരംഭിച്ചു. ദുബായ് പോലീസ്, ദുബായ് കോസ്റ്റ് ഗാർഡ്‌സ്, ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ്, ദുബായ് മാരിടൈം സിറ്റി തുടങ്ങിയവയുമായി സഹകരിച്ചായിരുന്നു പ്രചാരണപരിപാടി സംഘടിപ്പിച്ചത്.

തുടർച്ചയായി മൂന്നാം വർഷമാണ് ഇത്തരമൊരു സുരക്ഷാപ്രചരണം പരിപാടി അൽ യൂസഫ് സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ സംശയനിവാരണത്തിന് ദുബായ് പോലീസുമായി ചേർന്ന് ഇന്ററാക്ടീവ് സെഷനും ഉണ്ടായിരുന്നു.

അൽ യൂസഫ് ഗ്രൂപ്പ് പ്രസിഡന്റ് ഇക്ബാൽ അൽ യൂസഫ്, യമഹ വാട്ടർ വെഹിക്കിൾ റേസർ അലി ലൻജാവി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.