അൽ യൂസഫ് കംപ്യൂട്ടേഴ്‌സിന് ബെസ്റ്റ് സപ്ലയർ സർട്ടിഫിക്കേഷൻ

Posted on: October 21, 2015

Al-Yousuf-Computers-Award-O

ദുബായ് : അൽ യൂസഫ് കംപ്യൂട്ടേഴ്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻസിന് അബുദാബി ധനകാര്യവകുപ്പിന്റെ ബെസ്റ്റ് സപ്ലയർ സർട്ടിഫിക്കേഷൻ. 2013-14 ലെ ഏറ്റവും മികച്ച അഞ്ച് വിതരണക്കാരിൽ ഒന്നായാണ് അൽ യൂസഫ് കംപ്യൂട്ടേഴ്‌സിനെ തെരഞ്ഞെടുത്തിട്ടുള്ളത്.

അബുദാബിയിൽ നടന്ന ചടങ്ങിൽ ധനകാര്യവകുപ്പിന്റെ സപ്പോർട്ട് സർവീസസ് മാനേജർ സായിദ് അൽ റുമൈത്തിയിൽ നിന്നും അൽ യൂസഫ് എൽഎൽസി ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഇമാദ് ഫക്കൗരി അംഗീകാരം ഏറ്റുവാങ്ങി.അബുദാബി ധനകാര്യവകുപ്പിന് കഴിഞ്ഞ 10 വർഷമായി കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണചെയ്തുവരുന്നതായി അംഗീകാരം സ്വീകരിച്ചു കൊണ്ട് ഇമാദ് ഫക്കൗരി ചൂണ്ടിക്കാട്ടി. ഉപഭോക്തൃ സേവനത്തിലും വില്പനാന്തര സേവനത്തിലും അൽ യൂസഫ് ഉന്നത നിലവാരം പുലർത്തുന്നത് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.