സർവീസ് ക്യാമ്പൈയിനുമായി അൽ യൂസഫ്

Posted on: February 4, 2015

Sport-Boat-big

ദുബൈ : അൽ യൂസഫ് മോട്ടോഴ്‌സ് യമഹയുമായി ചേർന്ന് സ്‌പോർട്ട് ബോട്ടുകൾക്കും ഔട്ട്‌ബോർഡ് മോട്ടറുകൾക്കുമായി ഒരു മാസം ദീർഘിക്കുന്ന സർവീസ് ക്യാമ്പ് കാമ്പൈയിൻ ആരംഭിച്ചു. സ്‌പോർട്ട് ബോട്ടുകൾക്ക് സൗജന്യ സർവീസാണ് അൽ യൂസഫ് വാഗ്ദാനം ചെയ്യുന്നത്.

സ്‌പോർട്ട് ബോട്ടുകൾക്കുള്ള കാമ്പൈയിന്റെ ആദ്യഘട്ടം ഫെബ്രുവരി 1 മുതൽ 9 വരെയും ഔട്ട്‌ബോർഡ്‌മോട്ടറുകൾ ഫെബ്രുവരി 14 മുതൽ മാർച്ച് 3 വരെയുമാണ് സംഘടിപ്പിക്കുന്നത്. ഇടപാടുകാരുടെ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ 25 വർഷമായി സർവീസ് കാമ്പൈയിൻ സംഘടിപ്പിച്ചുവരികയാണെന്ന് അൽ യൂസഫ് ഗ്രൂപ്പ് പ്രസിഡന്റ് ഇക്ബാൽ അൽ യൂസഫ് പറഞ്ഞു.