അൽ യൂസഫ് മോട്ടോഴ്‌സ് യമഹ വേവ്‌റണ്ണർ അവതരിപ്പിച്ചു

Posted on: March 4, 2015

Yamaha-FZRSVHO-big

ദുബൈ : അൽ യൂസഫ് മോട്ടോഴ്‌സ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ യമഹ വേവ്‌റണ്ണർ അവതരിപ്പിച്ചു. വാട്ടർ സ്‌പോർട്‌സ് രംഗത്ത് റൈഡ് (റിവേഴ്‌സ് ഇന്ററ്റിയുട്ടീവ് ഡീസെലറേഷൻ ഇലക്‌ട്രോണിക്‌സ്) ടെക്‌നോളജിയുടെ നൂതന അനുഭവമാണ് യമഹ വേവ് റണ്ണർ സാധ്യമാക്കുന്നത്.

ബക്കറ്റഡ് ഡിസൈൻ ജലയാത്ര കൂടുതൽ സുഗമമാക്കുന്നു. ഹാൻഡിൽ ബാറുകൾക്കൊപ്പം ഡ്യുവൽത്രോട്ടിലുകളുള്ള ലോകത്തിലെ ആദ്യ സ്പീഡ്‌ബോട്ടാണ് യമഹ വേവ്‌റണ്ണർ. യമഹ 2015 എഫ്എക്‌സ്, വിഎക്‌സ് സീരിസുകളിൽ വേവ് റണ്ണർ ലഭ്യമാണ്.

യമഹ വേവ്‌റണ്ണർ പോലുള്ള നൂതന ഉത്പന്നങ്ങൾ പരിചയപ്പെടുത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അൽ യൂസഫ് മോട്ടോഴ്‌സ് പ്രസിഡന്റ് ഇക്ബാൽ അൽ യൂസഫ് പറഞ്ഞു. നാഷണൽ മറൈൻ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ രണ്ട് അവാർഡുകൾ യമഹ വേവ് റണ്ണറിന് ലഭിച്ചിട്ടുണ്ടെന്നും. അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബൈ ഇന്റർനാഷണൽ മറീന ക്ലബിൽ നടക്കുന്ന ബോട്ട്‌ഷോ 2015 മാർച്ച് ഏഴിന് സമാപിക്കും.