കോഴിക്കോട് മെഴ്‌സിഡസ് ബെൻസ് ഷോറൂം

Posted on: August 29, 2015

Mercedes-Benz-Bridgeway-bigകോഴിക്കോട് : മെഴ്‌സിഡസ് ബെൻസിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കോഴിക്കോട് ആരംഭിച്ചു. പീവിസ് ഗ്രൂപ്പിന്റെ സംരംഭമാണ് ബ്രിഡ്ജ്‌വേ മോട്ടോഴ്‌സ്. 30 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച ഷോറൂമിൽ ഒരേസമയം 11 ആഡംബര കാറുകൾ ഡിസ്‌പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ വർഷം മെഴ്‌സിഡസ് ബെൻസ് ആരംഭിക്കുന്ന 11 മത്തെ ഡീലർഷിപ്പാണ് ബ്രിഡ്ജ്‌വേ മോട്ടോഴ്‌സ്.

Mercedes-Benz-Bridgeway-Ina

വെസ്റ്റ്ഹില്ലിൽ ആരംഭിച്ച ബ്രിഡ്ജ്‌വേ മോട്ടോഴ്‌സിന്റെ ഉദ്ഘാടനം മെഴ്‌സിഡസ് ബെൻസ് ഇന്ത്യ സിഇഒ എബെർഹാർഡ് കേൺ ഉദ്ഘാടനം ചെയ്തു. ബ്രിഡ്ജ്‌വേ മാനേജിംഗ് ഡയറക്ടർ അജ്മൽ അബ്ദുൾ വഹാബ്, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ്) ബോറിസ് ഫിറ്റ്‌സ് തുടങ്ങിയവർ പങ്കെടുത്തു.