മെഴ്‌സിഡസിന്റെ മൂന്നാമത്തെ ആർ & ഡി ബംഗലുരുവിൽ

Posted on: April 26, 2016

Mercedes-Benz-R&D-Inaug-25-

ബംഗലുരു : മെഴ്‌സിഡസ് ബെൻസിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഗവേഷണ വികസന കേന്ദ്രം (എംബിആർഡിഐ) ബംഗലുരു വൈറ്റ്ഫീൽഡിൽ ആരംഭിച്ചു. 119,227 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ കേന്ദ്രത്തിൽ 900 പേർക്ക് ജോലി ചെയ്യാനാകും.

ബംഗലുരു വൈറ്റ്ഫീൽഡ് പാംസിലും പൂനെയിലുമാണ് മറ്റ് രണ്ട് എംബിആർഡിഐ കേന്ദ്രങ്ങൾ. എംബിആർഡിഐ ആസ്ഥാനത്ത് 2,500 പേരും പൂനെയിലെ സാറ്റ്‌ലൈറ്റ് ഓഫീസിൽ 400 പേരും ജോലി ചെയ്യുന്നുണ്ട്.