വിജയവാഡയിൽ മെഴ്‌സിഡസ് ബെൻസ് ഷോറൂം

Posted on: March 29, 2016

Mercedes-Benz-Vijayawada-sh

ഹൈദരാബാദ് : മെഴ്‌സിഡസ് ബെൻസ് വിജയവാഡയിൽ 3എസ് ഡീലർഷിപ്പ് ആരംഭിച്ചു. മഹാവീർ മോട്ടോഴ്‌സ് ആണ് മെഴ്‌സിഡസ് ബെൻസിന്റെ വിജയവാഡയിലെ ഡീലർ.

അഞ്ച് കോടി രൂപ മുതൽമുടക്കി 20,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ 40 നഗരങ്ങളിലായി 83 ഔട്ട്‌ലെറ്റുകളാണ് മെഴ്‌സിഡസ് ബെൻസിനുള്ളത്.